ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവര്‍ക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ അവരുടെ ഒരു കുതന്ത്രം.!(7) പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ദൂതന്മാര് രേഖപ്പെടുത്തുന്നതാണ്; തീര്‍ച്ച
____________________
7) നല്ല വിളവോ, കാലിസമ്പത്തില്‍ സമൃദ്ധിയോ, വ്യാപാരത്തില്‍ ലാഭമോ മറ്റോ ലഭിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ അനുഗ്രഹമായി കണക്കാക്കി അവന്ന് നന്ദി രേഖപ്പെടുത്തുന്നതിനു പകരം അതൊക്കെ ഏതെങ്കിലും നക്ഷത്രത്തിന്റെയോ ദേവീദേവന്മാരുടെയോ ദാനമായി ചിത്രീകരിക്കുകയാണ് ബഹുദൈവാരാധകരുടെ കുതന്ത്രം.
8) മനുഷ്യരുടെ എല്ലാ കര്‍മ്മങ്ങളും അല്ലാഹു ചുമതലപ്പെടുത്തിയ മലക്കുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

الترجمة المليبارية
وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ
ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവര്‍ക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ അവരുടെ ഒരു കുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ദൂതന്മാര് രേഖപ്പെടുത്തുന്നതാണ്; തീര്‍ച്ച.
Abdul Hameed and Kunhi Mohammed - Malayalam translation
وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ
ജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ക്കു ശേഷം നാം അനുഗ്രഹം അനുഭവിക്കാനവസരം നല്കിയാല് ഉടനെ അവര്‍ നമ്മുടെ പ്രമാണങ്ങളുടെ കാര്യത്തില്‍ കുതന്ത്രം കാണിക്കുന്നു. പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാണ്. നമ്മുടെ ദൂതന്മാര് നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കും; തീര്‍ച്ച.
Muhammad Karakunnu and Vanidas Elayavoor - Malayalam translation