ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്?(29) യൂനുസിന്റെ ജനത ഒഴികെ.(30) അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിത കാലം വരെ നാം അവര്‍ക്ക് സൌഖ്യം നല്‍കുകയും ചെയ്തു
____________________
29) ഏതെങ്കിലും നാട്ടിലേക്ക് അല്ലാഹു ഒരു ദൂതനെ നിയോഗിച്ചാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും, വിശ്വാസം കൊണ്ട് വിജയം നേടുകയുമാണ് അവിടത്തുകാരുടെ കടമ. പക്ഷെ, മിക്ക നാട്ടുകാരും ഇത് വിസ്മരിക്കുന്നു. 30) ഇറാഖിലെ 'നീനെവാ' എന്ന നാട്ടിലാണ് യൂനുസ് നബി(അ) നിയോഗിക്കപ്പെട്ടത്. അവിടത്തുകാര്‍ ആദ്യം നിഷേധത്തില്‍ ശഠിച്ചു നിന്നുവെങ്കിലും, പിന്നീട് തെറ്റ് ബോദ്ധ്യപ്പെട്ട് പശ്ചാത്തപിക്കുകയും, ശരിയായ വിശ്വാസം കൈകൊളളുകയും ചെയ്തു.

الترجمة المليبارية
فَلَوۡلَا كَانَتۡ قَرۡيَةٌ ءَامَنَتۡ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوۡمَ يُونُسَ لَمَّآ ءَامَنُواْ كَشَفۡنَا عَنۡهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَمَتَّعۡنَٰهُمۡ إِلَىٰ حِينٖ
ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്? യൂനുസിന്റെ ജനത ഒഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിത കാലം വരെ നാം അവര്‍ക്ക് സൌഖ്യം നല്‍കുകയും ചെയ്തു.
Abdul Hameed and Kunhi Mohammed - Malayalam translation
فَلَوۡلَا كَانَتۡ قَرۡيَةٌ ءَامَنَتۡ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوۡمَ يُونُسَ لَمَّآ ءَامَنُواْ كَشَفۡنَا عَنۡهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَمَتَّعۡنَٰهُمۡ إِلَىٰ حِينٖ
ഏതെങ്കിലും നാട് ശിക്ഷ കണ്ട് ഭയന്ന് സത്യവിശ്വാസം സ്വീകരിക്കുകയും അങ്ങനെ അതവര്‍ക്ക് ഉപകരിക്കുകയും ചെയ്ത അനുഭവമുണ്ടോ? യൂനുസിന്റെ ജനതയുടേതൊഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ നാമവരില്‍ നിന്ന് എടുത്തുമാറ്റി. ഒരു നിശ്ചിതകാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കുകയും ചെയ്തു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation