നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന് അവരെ സൃഷ്ടിച്ചത്.(33) ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ് എന്ന നിന്റെ രക്ഷിതാവിന്റെ വചനം നിറവേറിയിരിക്കുന്നു
____________________
33) വിഭിന്നമായ ആശയാദര്‍ശങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുളള നിലയിലാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുളളത്. അതുകൊണ്ടു തന്നെ സ്വന്തം കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാന്‍ അവര്‍ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

الترجمة المليبارية
إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന് അവരെ സൃഷ്ടിച്ചത്. ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ് എന്ന നിന്റെ രക്ഷിതാവിന്റെ വചനം നിറവേറിയിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
നിന്റെ നാഥന് അനുഗ്രഹിച്ചവരൊഴികെ. അതിനുവേണ്ടിയാണ് അവനവരെ സൃഷ്ടിച്ചത്. “ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പെട്ടവരെക്കൊണ്ട് നാം നരകത്തെ നിറക്കുക തന്നെ ചെയ്യു”മെന്ന നിന്റെ നാഥന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായിരിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation