ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്പിക്കാന് ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്,(17) തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന് (പിശാച്) പിന്മാറിക്കളഞ്ഞു
____________________
17) മലക്കുകളുടെ സാന്നിധ്യത്തെപ്പറ്റിയായിരിക്കാം സൂചന.
____________________
17) മലക്കുകളുടെ സാന്നിധ്യത്തെപ്പറ്റിയായിരിക്കാം സൂചന.
الترجمة المليبارية
وَإِذۡ زَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ وَقَالَ لَا غَالِبَ لَكُمُ ٱلۡيَوۡمَ مِنَ ٱلنَّاسِ وَإِنِّي جَارٞ لَّكُمۡۖ فَلَمَّا تَرَآءَتِ ٱلۡفِئَتَانِ نَكَصَ عَلَىٰ عَقِبَيۡهِ وَقَالَ إِنِّي بَرِيٓءٞ مِّنكُمۡ إِنِّيٓ أَرَىٰ مَا لَا تَرَوۡنَ إِنِّيٓ أَخَافُ ٱللَّهَۚ وَٱللَّهُ شَدِيدُ ٱلۡعِقَابِ
ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്പിക്കാന് ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന് (പിശാച്) പിന്മാറിക്കളഞ്ഞു.
Abdul Hameed and Kunhi Mohammed - Malayalam translation
وَإِذۡ زَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ وَقَالَ لَا غَالِبَ لَكُمُ ٱلۡيَوۡمَ مِنَ ٱلنَّاسِ وَإِنِّي جَارٞ لَّكُمۡۖ فَلَمَّا تَرَآءَتِ ٱلۡفِئَتَانِ نَكَصَ عَلَىٰ عَقِبَيۡهِ وَقَالَ إِنِّي بَرِيٓءٞ مِّنكُمۡ إِنِّيٓ أَرَىٰ مَا لَا تَرَوۡنَ إِنِّيٓ أَخَافُ ٱللَّهَۚ وَٱللَّهُ شَدِيدُ ٱلۡعِقَابِ
ചെകുത്താന് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിച്ച സന്ദര്ഭംം. അവന് പറഞ്ഞു: "ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ രക്ഷകനായിരിക്കും.” അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന് പിന്മാറി. എന്നിട്ടിങ്ങനെ പറയുകയും ചെയ്തു: "എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation