ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര് എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്.(6) അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന് നഷ്ടപ്പെടുത്തുകയില്ല.
____________________
6) ഒരു ന്യായവും കൂടാതെ ആക്രമണത്തിന്നിരയായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് പ്രത്യാക്രമണം നടത്താന്‍ അല്ലാഹു മുസ്ലിംകളോട് കല്പിച്ചത്. ഈ സാഹചര്യത്തില്‍ മുസ്ലിംകള് തന്നെ സന്ധിക്ക് മുന്‍കൈ എടുക്കുന്നത് ദൗര്‍ബല്യമായി മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. വിശ്വാസം കൊണ്ടും ആത്മബോധം കൊണ്ടും ശത്രുക്കളെക്കാള്‍ എത്രയോ ഉന്നതരായ മുസ്ലിംകള് യാതൊരു കാരണവശാലും ഭീരുത്വപരമായ നിലപാട് സ്വീകരിച്ചുകൂടാ. എന്നാല്‍ ശത്രുക്കള്‍ ആക്രമണം അവസാനിപ്പിച്ച് സന്ധി നിര്‍ദേശവുമായി മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കണമെന്ന് തന്നെയാണ് വിശുദ്ധഖുര്ആന് (8:61) നിര്‍ദേശിക്കുന്നത്.

الترجمة المليبارية
فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര് എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന് നഷ്ടപ്പെടുത്തുകയില്ല.
Abdul Hameed and Kunhi Mohammed - Malayalam translation
فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ
അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന് നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല.
Muhammad Karakunnu and Vanidas Elayavoor - Malayalam translation