പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ച് പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്.(20) എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്.(21) തീര്‍ച്ചയായും അവന് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
____________________
20) അന്ത്യദിനത്തില്‍ പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും, പൊടിപടലങ്ങള്‍ മേഘങ്ങളെപ്പോലെ പറന്നു നടക്കുകയും ചെയ്യുമെന്നര്‍ത്ഥം.നിശ്ചചലമെന്ന് നമുക്ക് തോന്നുന്ന പര്‍വ്വതങ്ങളും, നിശ്ചലമെന്ന് തോന്നുന്ന ഭൂമിയും യഥാര്‍ത്ഥത്തില്‍ അതിവേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന കാര്യമാണ് ഈ വചനം ചൂണ്ടിക്കാട്ടുന്നതെന്ന് ചില ആധുനിക വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
21) എല്ലാം അന്യൂനമായി നിര്‍മ്മിച്ച അല്ലാഹു തന്നെ എല്ലാം നശിപ്പിക്കുകയും ചെയ്യുന്നു എന്നായിരിക്കും ആദ്യ വ്യാഖ്യാനപ്രകാരം ഇതിന്റെ അര്‍ത്ഥം. എല്ലാം അന്യൂനമായി നിര്‍മ്മിച്ച അല്ലാഹുവിന്റെ സൃഷ്ടിവൈദഗ്ദ്ധ്യത്തിന്റെ തെളിവാണ് ഭൂമിയുടെ ഭ്രമണം എന്നായിരിക്കും രണ്ടാമത്തെ വീക്ഷണപ്രകാരം ഇതിന്റെ അര്‍ത്ഥം.

الترجمة المليبارية
وَتَرَى ٱلۡجِبَالَ تَحۡسَبُهَا جَامِدَةٗ وَهِيَ تَمُرُّ مَرَّ ٱلسَّحَابِۚ صُنۡعَ ٱللَّهِ ٱلَّذِيٓ أَتۡقَنَ كُلَّ شَيۡءٍۚ إِنَّهُۥ خَبِيرُۢ بِمَا تَفۡعَلُونَ
പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ച് പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്. എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്. തീര്‍ച്ചയായും അവന് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَتَرَى ٱلۡجِبَالَ تَحۡسَبُهَا جَامِدَةٗ وَهِيَ تَمُرُّ مَرَّ ٱلسَّحَابِۚ صُنۡعَ ٱللَّهِ ٱلَّذِيٓ أَتۡقَنَ كُلَّ شَيۡءٍۚ إِنَّهُۥ خَبِيرُۢ بِمَا تَفۡعَلُونَ
നീയിപ്പോള്‍ മലകളെ കാണുന്നു. അവ ഊന്നിയുറച്ചവയാണെന്ന് നിനക്ക് തോന്നും എന്നാല്‍ അവ മേഘങ്ങള്‍ പോലെ ഇളകി നീങ്ങിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ പ്രവൃത്തിയാണത്. എല്ലാ കാര്യങ്ങളും കുറ്റമറ്റതാക്കിയവനാണല്ലോ അവന്. നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണവന്‍.
Muhammad Karakunnu and Vanidas Elayavoor - Malayalam translation