സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും(17) പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം
____________________
17) ലഹരിയുണ്ടാക്കുന്ന ഏതു പാനീയവും മദ്യത്തിന്റെ പരിധിയില്‍ വരുന്നു. ഒരു വസ്തുവിന്റെ വിലയായിട്ടോ, അധ്വാനത്തിന്റെ പ്രതിഫലമായിട്ടോ അല്ലാതെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ യാദൃച്ഛികതയെ ആധാരമാക്കി നടത്തുന്ന പന്തയങ്ങള്‍, ഭാഗ്യക്കുറികള്‍, പണം വെച്ചുള്ള കളികള്‍ തുടങ്ങിയവയെല്ലാം ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്നു. ദൈവേതരര്ക്കുവേണ്ടിയുളള ബലിപീഠങ്ങളും, ബഹുദൈവാരാധനാപരമായ എല്ലാ പ്രതിഷ്ഠകളും 'അന്‍സ്വാബ്' എന്ന വാക്കിന്റെ പരിധിയില്‍ വരുന്നു.

الترجمة المليبارية
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡخَمۡرُ وَٱلۡمَيۡسِرُ وَٱلۡأَنصَابُ وَٱلۡأَزۡلَٰمُ رِجۡسٞ مِّنۡ عَمَلِ ٱلشَّيۡطَٰنِ فَٱجۡتَنِبُوهُ لَعَلَّكُمۡ تُفۡلِحُونَ
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
Abdul Hameed and Kunhi Mohammed - Malayalam translation
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡخَمۡرُ وَٱلۡمَيۡسِرُ وَٱلۡأَنصَابُ وَٱلۡأَزۡلَٰمُ رِجۡسٞ مِّنۡ عَمَلِ ٱلشَّيۡطَٰنِ فَٱجۡتَنِبُوهُ لَعَلَّكُمۡ تُفۡلِحُونَ
വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം.
Muhammad Karakunnu and Vanidas Elayavoor - Malayalam translation