സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇഹ്റാമില്‍(1) പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത്. തീര്‍ച്ചയായും അല്ലാഹു അവന് ഉദ്ദേശിക്കുന്നത് വിധിക്കുന്നു
____________________
1) ഹജ്ജോ ഉംറയോ നിര്‍വ്വഹിക്കുകയാണ് എന്ന ഉദ്ദേശത്തോടെ ഔപചാരികമായി തീര്‍ത്ഥാടന കര്‍മ്മത്തില്‍ പ്രവേശിക്കുന്നതിനാണ് 'ഇഹ്റാം' എന്ന് പറയുന്നത്. 'ഇഹ്റാം' എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം നിഷിദ്ധമാക്കല്‍ എന്നാണ്. തീര്‍ത്ഥാടന കര്‍മ്മത്തില്‍ ഔപചാരികമായി പ്രവേശിക്കുന്നതോടെ ചില കാര്യങ്ങള്‍ നിഷിദ്ധമായി കണക്കാക്കി വര്‍ജിക്കേണ്ടതുള്ളതിനാലാണ് ഈ പേര് വന്നത്. ഓരോ ഭാഗത്തു നിന്ന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ഇഹ്റാമില്‍ പ്രവേശിക്കുവാന്‍ നിര്‍ണിത സ്ഥലങ്ങള്‍ (മീഖാത്തുകള്‍) ഉണ്ട്.

الترجمة المليبارية
മാഇദ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَوۡفُواْ بِٱلۡعُقُودِۚ أُحِلَّتۡ لَكُم بَهِيمَةُ ٱلۡأَنۡعَٰمِ إِلَّا مَا يُتۡلَىٰ عَلَيۡكُمۡ غَيۡرَ مُحِلِّي ٱلصَّيۡدِ وَأَنتُمۡ حُرُمٌۗ إِنَّ ٱللَّهَ يَحۡكُمُ مَا يُرِيدُ
സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇഹ്റാമില്‍ പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത്. തീര്‍ച്ചയായും അല്ലാഹു അവന് ഉദ്ദേശിക്കുന്നത് വിധിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
മാഇദ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَوۡفُواْ بِٱلۡعُقُودِۚ أُحِلَّتۡ لَكُم بَهِيمَةُ ٱلۡأَنۡعَٰمِ إِلَّا مَا يُتۡلَىٰ عَلَيۡكُمۡ غَيۡرَ مُحِلِّي ٱلصَّيۡدِ وَأَنتُمۡ حُرُمٌۗ إِنَّ ٱللَّهَ يَحۡكُمُ مَا يُرِيدُ
വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക. നാല്‍ക്കാലികളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; വഴിയെ വിവരിക്കുന്നവ ഒഴികെ. എന്നാല്‍ ഇഹ്റാമിലായിരിക്കെ വേട്ടയാടുന്നത് അനുവദനീയമായി ഗണിക്കരുത്. അല്ലാഹു അവനിച്ഛിക്കുന്നത് വിധിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation